Entertainment

എംലാല്‍ സിനിപ്ലെക്‌സ്; ആലപ്പുഴയ്ക്ക് മോഹന്‍ലാലിന്റെ പുത്തന്‍ സമ്മാനം

ആലപ്പുഴ: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ സിനിമാ തീയേറ്റര്‍ ആലപ്പുഴയിലെ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. എംലാല്‍ സിനിപ്ലെക്‌സ് എന്ന പേരിലാണ് ആലപ്പുഴയില്‍ തീയേറ്റര്‍ ആരംഭിച്ചിരിക്കുന്നത്.

തീയേറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എംപി കെസി വേണുഗോപാല്‍, മോഹന്‍ലാല്‍, സുചിത്രാ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മഞ്ജുവാര്യര്‍, സംവിധായകന്‍ കെ.മധു, സന്തോഷ് ശിവന്‍, മുരളീ കൃഷ്ണന്‍, സദാശിവന്‍, ഗോപീനാഥന്‍, എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് നിര്‍വഹിച്ചു.

മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഒരുപാട് സംഭവാനകള്‍ നല്‍കിയ ആലപ്പുഴ ജില്ലയ്ക്കുള്ള സമ്മാനമായാണ് തീയേറ്റര്‍ സമര്‍പ്പിക്കുന്നതെന്ന് തീയേറ്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top