ഇടഞ്ഞോടി ചെളിയില്‍ പൂണ്ടു പോയതിനു ശേഷം നാട്ടുകാര്‍ രക്ഷപ്പെടുത്തിയ കൊമ്പനെ ഇന്നും സ്ഥലത്തു നിന്ന് മാറ്റില്ല. ആലപ്പുഴ എഡിഎം ആണ് ഈ വിവരം അറിയിച്ചത്. വ്യാഴാഴ്ച വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമേ ഇതു സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നാണ് വിവരം. ആന പൂര്‍ണമായും മെരുങ്ങാത്തതിനാലാണ് ഇന്ന് ഇവിടെ നിന്ന് മാറ്റേണ്ടതില്ല എന്ന് തീരുമാനിച്ചത്.
ചെളിയില്‍ നിന്ന് രക്ഷപ്പെടുത്തിയതിനു ശേഷം ആനയെ സമീപത്തെ തെങ്ങിലാണ് തളച്ചിരിക്കുന്നത്. ഇവിടെയും ചതുപ്പ് നിറഞ്ഞ പ്രദേശമാണെന്നാണ് വിവരം. ആനയുടെ കാലുകള്‍ വീണ്ടും ചെളിയില്‍ താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. നേരത്തെ, 15 മണിക്കൂറോളം പാപ്പാന്മാരും നാട്ടുകാരും ഉദ്യോഗസ്ഥരും അശ്രാന്ത പരിശ്രമം നടത്തിയാണ് ആനയെ കരയ്ക്കു കയറ്റിയത്.
ഇതിനു പിന്നാലെ വീണ്ടും ഇടഞ്ഞ ആന രണ്ട് വീടുകള്‍ തകര്‍ക്കുകയും ചെയ്തു.