Breaking News

ഉറക്കം തൂങ്ങി അമ്മയുടെ പാല്‍ കുടിക്കുന്ന കുട്ടിയാന; ക്യാമറയിലേക്കും നോക്കി കുറുമ്പ്, വീഡിയോ വൈറൽ

ജനിച്ച്‌ വീണ ഉടനെ എണീറ്റ് നിന്ന് ഓടി ചാടുന്ന മിടുക്കന്‍മാര്‍ കൂടിയാണ് കുട്ടിയാനകള്‍. അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

എലഫെന്‍റ്സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. അമ്മയുടെ പാല്‍ കുടിക്കുന്ന കുഞ്ഞന്‍ ആനക്കുട്ടിയാണ് വിഡിയോയിലുള്ളത്. ഇടക്കിടക്ക് ക്യാമറയിലേക്കും ആനക്കുട്ടി നോക്കുന്നുണ്ട്. 55,999 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നവംബര്‍ 15-ന് എത്തിയ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

ഉറക്കം തൂങ്ങിയാണ് ആനക്കുട്ടന്‍റെ പാല് കുടി. എന്തായാലും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കും വീഡിയോ ഇഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് ക്യൂട്ട് ആനക്കുട്ടിക്ക് ഹാര്‍ട്ട് റിയാക്ഷന്‍ കൊടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top