Home app

ഗൗരി ലങ്കേഷിനെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പിണറായി വിജയന്‍

കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് കര്‍ണാടക സര്‍ക്കാരിന് കഴിയുമെന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരുന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത നീക്കമാണോ ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പിണറായി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top