Home app

കണ്ണൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിയെ കാണാതായി

ഓണമാഘോഷിക്കാന്‍ പയ്യാമ്പലത്ത് എത്തിയ വിദ്യാര്‍ഥികള്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ടു. ഒരാളെ കണാതായി. രണ്ടു പേരെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. തോട്ടട അജയ് നിവാസില്‍ മനോജിന്റെ മകന്‍ അഖിലിനെയാണ് കാണാതായത്. അഖിലിനൊപ്പം ജ്യേഷ്ഠന്‍ നിഖില്‍ കൂട്ടുകാരായ വസന്ത്, സച്ചിന്‍, നിതീഷ്, സുമേഷ് എന്നിവരാണ് പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയത്.

തിരുവോണ നാളില്‍ ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. തോട്ടട വെസ്റ്റ് യുപി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അഖില്‍.കടലില്‍ നിന്നും രക്ഷപ്പെടുത്തിയ സച്ചിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരക്കു കാരണം കടലില്‍ ഇറങ്ങിയ ഭൂരിഭാഗം പേരേയും ലൈഫ് ഗാര്‍ഡ് നിയന്ത്രിച്ചിരുന്നു. മറ്റ് കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് അഖിലും രണ്ടു പേരും തിരയില#പ്പെടുന്നത്അറിയുന്നത്.

തിരുവോണ ദിവസം രാവിലെ പത്തിനാണ് അഖിലും സുഹൃത്തുക്കളും തോട്ടടയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടത്. അഖിലിനു വേണ്ടി മുങ്ങല്‍ വിദഗ്ദ്ധരുംകോസ്റ്റല്‍ പോലീസും ആരംഭിച്ച തിരിച്ചില്‍ തുടരുകയാണ്. വിവരമറിഞ്ഞ് ജില്ലാകലക്ടറുടെ നിര്‍ദേശ പ്രകാരം ആര്‍ഡിഒ ഉള്‍പ്പടെഉദ്യോഗസ്ഥരും പയ്യാമ്പലത്തെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top