Home app

ദിലീപിനെ കാണാന്‍ ഗണേശ് കുമാര്‍ എത്തി

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചു. സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്. കോടതിവിധി വരുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

‘ഒരു ആപത്തില്‍ പെടുമ്പോള്‍ കയ്യൊഴിയാന്‍ പാടില്ല എന്നത് കൊണ്ട് മാത്രമാണ് ഞാനിവിടെ വന്നത്. മനുഷ്യന്റെ സ്നേഹമാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുള്ളപ്പോഴും അധികാരമുള്ളപ്പോഴും സ്നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും’.

‘എന്റെ പാര്‍ട്ടി ചെയര്‍മാന്റെ അനുവാദം വാങ്ങിയാണ് ഞാന്‍ വന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. ദിലീപിന്റെ ഭാര്യയെയും, കുഞ്ഞിനെയും, അമ്മയെയുമെല്ലാം ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്നു. സ്നേഹ ബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കഴിയില്ല. മനുഷ്യനെ ഒരിക്കലേ സ്നേഹിക്കാന്‍ കഴിയൂ. ആ സ്നേഹം മറന്നു പോകുന്ന സിനിമയിലെ ചില ആളുകളെ കാണുമ്പോള്‍ എനിക്ക് ദു:ഖമുണ്ട്. സിനിമയിലുള്ളവരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് അദ്ദേഹത്തിന്റെ ഉപകാരം പറ്റിയവര്‍ സൗഹൃദം സ്ഥാപിച്ച് നടന്നവര്‍ അവര്‍ ദയവു ചെയ്ത് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം’.

‘പൊലീസ് കള്ളക്കേസെടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളിലൂടെ വൈകീട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോട് അസൂയയുള്ള ആളുകള്‍ അധിക്ഷേപിക്കുമോ എന്നോ പേടിച്ച് അയാളെ കാണാതിരിക്കേണ്ട. ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം അയാളെ കാണണം. കോടതി അയാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ നമുക്ക് അയാളെ കുറ്റക്കാരനായി കാണാന്‍ സാധിക്കൂ.’

ഗണേഷ് കുമാറിനെ കൂടാതെ ആന്റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top