Film News

ദിലീപിന്റെ രാമലീല ഇറങ്ങിയാല്‍ ജനം കാണാന്‍ പോകില്ലെന്ന് ആരാണ് തീരുമാനിച്ചതെന്ന് വിനയന്‍

ദിലീപിന്റെ രാമലീല റിലീസ് ചെയ്യണമെന്ന് സംവിധായകന്‍ വിനയന്‍. രാമലീല എന്ന പടം ഇറങ്ങിയാല്‍ ജനം അത് കാണാന്‍ പോകില്ല എന്ന് ആരാണ് തീരുമാനിച്ചതെന്നും വിനയന്‍ പറഞ്ഞു. ഇങ്ങനെയൊരു ഇഷ്യുവില്‍പ്പെട്ട ആ നടന്‍, ദിലീപ് നായകനാകുന്ന രാമലീല ഒന്ന് കാണാമായിരുന്നു എന്ന് വിചാരിച്ചാല്‍ ഈ പടം സൂപ്പര്‍ഹിറ്റ് ആയാലോ എന്നും വിനയന്‍ ചോദിക്കുന്നു.

ആകെയുളളത് അതിനെതിരെ വല്ല പ്രതിഷേധങ്ങളും വല്ലതും ഉണ്ടാകുമോ എന്ന പേടിയാണ്. അതിന്റെയൊക്കെ സമയമെല്ലാം കഴിഞ്ഞു. ഇപ്പോള്‍ അതൊരു വെറും കേസായിട്ട് മാറി. കോടതിയില്‍ നടക്കുകയാണ്. രാമലീലക്കെതിരെ ഇവിടുത്തെ സംഘടനകളൊന്നും പ്രതിഷേധവും ആയിട്ട് വരുകയില്ല. തന്റെ അഭിപ്രായത്തില്‍ രാമലീല റിലീസ് ചെയ്യണമെന്ന് തന്നെയാണെന്നും വിനയന്‍ വ്യക്തമാക്കുന്നു.

പടം നല്ലതാണെങ്കില്‍ ഓടുമെന്ന് തന്നെ വിശ്വസിക്കുന്നു. അങ്ങനെ ഓടുന്നില്ലെങ്കില്‍ ദിലീപിന്റെ ഒരു പടങ്ങളും ഇനി ഭാവിയില്‍ ദിലീപ് ഇനി ഇറങ്ങിയാല്‍പ്പോലും സിനിമയില്‍ അഭിനയിക്കാനും പറ്റില്ല. നല്ല പടം, ജനത്തിന് കാണാന്‍ താത്പര്യം ഉളളതെന്തും ആയിക്കോട്ടെ, അത് കൊടുത്താല്‍ ജനം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top