Home app

മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് അമേരിക്ക

നിരന്തരം മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് അമേരിക്ക. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് ഉത്തരകൊറിയയ്‌ക്കെതിരേ അമേരിക്ക രംഗത്തെത്തിയത്. ഉത്തരകൊറിയന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയുടെ സമയം അവസാനിച്ചു. നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍കൊണ്ട് ഇനി കാര്യമില്ല. ശക്തമായ നടപടിയാണ് വേണ്ടതെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു.

ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തില്‍ പങ്കെടുത്തത്. അതേസമയം, ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച അതേ മേഖല ലക്ഷ്യംവച്ച് ദക്ഷിണകൊറിയയും മിസൈല്‍ പരീക്ഷണം നടത്തിയത് കൊറിയന്‍ മുനന്പിലെ സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top