Home app

ഭീകരതയ്‌ക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി

ഭീകരതയ്‌ക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനം ഡയലോഗ് ഓഫ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഡെവലപ്പിംഗ് കണ്‍ട്രീസ് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മോദി. ഭീകരതയ്‌ക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. ഭീകരവാദവും സൈബര്‍ സുരക്ഷയും ദുരന്തനിവാരണ മാനേജ്‌മെന്റുമടക്കമുള്ള വിഷയങ്ങളില്‍ സഹകരണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിച്ചു മുന്നേറണം. വികസനം ലക്ഷ്യമാക്കിയായിരിക്കണം ലോകരാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരുടെയും കൈകളിലും വികസനമെത്തണമെന്നതാണ് ഇന്ത്യയുടെ അജണ്ടയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഇന്ന് രാവിലെ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. ഡോക് ലാം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ കടന്നുവന്നേക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top