Home app

തുറവൂരില്‍ ഇടഞ്ഞ ആന ചതുപ്പില്‍ അകപ്പെട്ടു

ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞോടിയ ആന ചതുപ്പില്‍ അകപ്പെട്ടു. മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇടഞ്ഞത്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ആനയാണിത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി പത്ത് ദിവസംമുമ്പ് കൊണ്ടുപോയ ആനയെ തിരികെ ലോറിയില്‍ കൊണ്ടുവരും വഴിയാണ് ഇടഞ്ഞത്.

ലോറിയില്‍ ആനയെ കൊണ്ടുപോകുന്നതിന് സ്ഥാപിച്ച ചടക്കൂട് തകര്‍ത്ത് ചാടിയ ആന രണ്ട് മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി വാഹനങ്ങളും വീടിന്റെ മതിലുകളും തകര്‍ത്തു.

ഇടഞ്ഞ് ഓടുന്നതിനിടെയാണ് ആന ചതുപ്പില്‍ വീണത്. പാപ്പാന്മാര്‍ ആനയെ ചതുപ്പില്‍നിന്ന് കയറ്റാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ ആന ചതുപ്പില്‍പ്പെട്ടു. ആനയെ രക്ഷപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top