തളിപ്പറന്പ് മാര്‍ക്കറ്റ് റോഡില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വയോധികന് മരിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോഡില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ തളിപ്പറന്പ് അഡീ. എസ്ഐ കെ.ബി.എ.നാസറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. 60 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേര് വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുകയാണ്.
പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
By
September 4, 2017 9:46 am