Home app

മലപ്പുറം കല്ലടിക്കോട് മലയോര മേഖലയില്‍ ഒറ്റയാന്റെ വിളയാട്ടം

മലപ്പുറം കല്ലടിക്കോട് മലയോര മേഖലയില്‍ ഒറ്റയാന്‍ വിലസുന്നു.കരിമ്പ പഞ്ചായത്തിലെ മലയോര മേഖലയില്‍ ഒരാഴ്ചയായി കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്. രാത്രി ഇരുട്ടിയാല്‍ കാടിറങ്ങുന്ന ഒറ്റയാന്‍ ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങള്‍ പാട നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുക്കാട് , പൂഴിക്കുന്ന് എന്നിവിടങ്ങളില്‍ കാട്ടാന ഇറങ്ങി വാഴ , തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചു. മൂന്നേക്കര്‍, കരിമല, ചുള്ളിയാംകുളം പാങ്ങ് എന്നിവിടങ്ങലിലും ഒറ്റയാന്‍ വിളയാടി. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ഔദ്യോഗികതലത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നും എങ്ങുമെത്തിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top