മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെയെന്നും എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. വാമനന് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ ഫേസ്ബുക്കിലൂടെ അമിത് ഷാ നേര്‍ന്നത്.
ഓണം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധമായ സന്തോഷവും സമാധാനം കൈവരുത്തട്ടെ .എന്റെ എല്ലാ മലയാളി സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ . pic.twitter.com/xvb6pJdW3V
— Amit Shah (@AmitShah) September 4, 2017