കേന്ദ്ര മന്ത്രിസഭയുടെ നിര്‍ണായക പുനഃസംഘടനയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് പുറപ്പെട്ടു. ഷിയാമെനില്‍ ഇന്ന് ആരംഭിക്കുന്ന ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ചൈനയ്ക്ക് തരിച്ചത്.
ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമേ തായ്ലന്ഡ്, മെക്സിക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഡോക്ലാ തര്‍ക്കം പരിഹരിച്ചതിനു പിന്നാലെ നടക്കുന്ന ഉച്ചകോടിക്കിടെ മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്തുമോ എന്നാണ് ലോകജനത ഉറ്റു നോക്കുന്നത്.