കോഴിക്കോട് നിന്നും ബെഗ്ലൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ച നാലംഗ സംഘത്തിലെ മൂന്നു പേരെകൂടി കസ്റ്റഡിയില്‍ എടുത്തു. ഒരാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.
ഇപ്പോള്‍ പിടിയിലായ മൂന്നു പേരെയും കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞാലുടന്‍ അറസ്ററ് രേഖപ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതിയായ മാണ്ഡ്യ സ്വദേശി അബ്ദുള്ളയെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളില്‍ നിന്ന് യാത്രക്കാരുടെ പഴ്സും മാറ്റു വസ്തുക്കളും കണ്ടെടുത്തിരുന്നു.ഇപ്പോള്‍ പിടിയിലായവരും മാണ്ഡ്യ സ്വദേശികള്‍ തന്നെയാണ്.