Home app

കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയത്.

കണ്ണന്താനത്തിന് ലഭിച്ച ഓണസമ്മാനമാണ് കേന്ദ്രമന്ത്രി സ്ഥാനമെന്ന് പിണറായി അഭിപ്രായപ്പെട്ടു. ദേശീയ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിനൊപ്പം മന്ത്രിസഭയില്‍ കേരളത്തിന്റെ ശബ്ദമാകാന്‍ കണ്ണന്താനത്തിന് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിക്കുകയും ചെയ്തു.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുമെന്നും കണ്ണന്താനത്തിന് ഇക്കാര്യത്തില്‍ മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top