കേന്ദ്രമന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാറെന്ന ദുരന്തം തുടരുമ്പോള്‍ പുനസംഘടനകൊണ്ട് കാര്യമില്ലെന്നാണ് യച്ചൂരിയുടെ പരിഹാസം.
ട്വിറ്ററിലാണ് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ട് യച്ചൂരി രംഗത്തെത്തിയത്. കേന്ദ്ര പുനസംഘടന ടൈറ്റാനിക്കിന്റെ ഡെക്കില്‍ കസേരകള്‍ മാറ്റിയിട്ട് ഇരിക്കുന്നതിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരാണ് ദുരന്തം ഇതിന് മാറ്റമില്ലെന്നും യച്ചൂരി വ്യക്തമാക്കി.
Talk of reshuffle in the cabinet is akin to shifting chairs on the decks of the Titanic. The disaster that the Modi govt is, won’t change.
— Sitaram Yechury (@SitaramYechury) September 2, 2017