നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ജയിലിലെത്തി കണ്ടു. ദിലീപിന്റെ മകള്‍ മീനാക്ഷിയും സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയും കാവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.
അറസ്റ്റിന് ശേഷം ആദ്യമായാണ് ദിലീപ് മകളെയും ഭാര്യയെയും കാണുന്നത്. നേരത്തെ അമ്മയും സഹോദരന് അനൂപും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.