വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കെന്നത്ത് ജസ്റ്ററിനെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെ യുഎസ് അംബാസഡറായി നിര്‍ദേശിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായികളില്‍ ഒരാളാണ് ജസ്റ്റര്‍. 62 വയസുകാരനായ ജസ്റ്റര്‍ നിലവില്‍ യുഎസ് പ്രസിഡന്റിന്റെ അന്താരാഷ്ട്ര സാന്പത്തികകാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റാണ്. ഹാര്‍വാര്‍ഡില്‍നിന്നുള്ള അഭിഭാഷകനായ ജസ്റ്റര്‍ ഇന്ത്യയുമായി അടുത്ത ബന്ധമുള്ളയാളുമാണ്.
കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യുഎസ് അംബാസിഡര്‍
By
September 2, 2017 11:21 am