ഈദ് പ്രാര്‍ഥനകള്‍ക്കു പിന്നാലെ കാഷ്മീര്‍ താഴ്വരയില് സംഘര്‍ഷം. പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ ഒരു കൂട്ടം യുവാക്കള്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിയുകയായിരുന്നു. ഇവരെ തുരത്താന്‍ സൈന്യം കണ്ണീര് വാതകം പ്രയോഗിച്ചു. ശനിയാഴ്ച രാവിലെ ശ്രീനഗര്‍, ആനന്ദ്നാഗ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു