കേരളവിഷന് പുറത്തിറക്കുന്ന ഫാമിലി ബുക്ക് മാഗസിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. പ്രശസ്ത തുള്ളല്‍ കലാകാരനായ കലാമണ്ഡലം പ്രഭാകരന് പ്രകാശനം നിര്‍വഹിച്ചു. അച്ചടി മാധ്യമ രംഗത്തേക്കുള്ള കേരളവിഷന്റെ ആദ്യ ചുവടു വെപ്പാണ് ഫാമിലി ബുക്കിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. കേരളവിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഓണോത്സവത്തോടനുബന്ധിച്ചായിരുന്നു ഫാമിലി ബുക്കിന്റെ പ്രകാശനം.
പ്രശസ്ത തുള്ളല്‍ കലാകാരന് കലാമണ്ഡലം പ്രഭാകരന് യുവനടി ബിന്ദു കൃഷ്ണയ്ക്ക് നല്കി ഫാമിലി ബുക്ക് പ്രകാശനം ചെയ്തു. കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. വിജയകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെസിബിഎല്‍ ചെയര്മാന് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ എം.വി നികേഷ് കുമാര്‍, ഫ്ളവേഴ്സ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന് നായര്‍ എിവര്‍ മുഖ്യാതിഥികളായിരുന്നു.
കെ.സി.ബി.എല്‍ മാനേജിംഗ് ഡയറക്ടര്‍ രാജ്മോഹന്‍ മാമ്പ്ര, ഫാമിലിബുക്ക് എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.കെ. സുനില്നാഥ്, ചലചിത്ര സീരിയല്‍ താരങ്ങളായ സാജന് പള്ളുരുത്തി, ശരണ്‍, കേരളവിഷന് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ ബിനു ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സി.ഒ.എ ജനറല്‍ സെക്രട്ടറി കെ.വി. രാജന്, കെ.സി.സി.എല്‍ ചെയര്മാന് അബുബക്കര്‍ സിദ്ദിഖ്, കെ.സി.സി.എല്‍ എം.ഡി സുരേഷ്കുമാര്‍, കെ.സി.സി.എല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ഗോവിന്ദന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.