മലയാളികളുടെ സ്വന്തം ചാനലായ കേരള വിഷന്‍ സാറ്റലൈറ്റ് ചാനലാകുന്നു. ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മവും പുതിയ സ്റ്റുഡിയോയുടെ ഉദ്ഘാടനവും കൊച്ചിയില്‍ നടന്നു. കേരളവിഷന് ചെയര്മാന് പ്രവീണ്‍ മോഹന്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ എം.രാജ്മോഹന്‍ ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. കേരള വിഷന്‍ മാനേജിംഗ് എഡിറ്റര്‍ ബിനു ശിവദാസ്, ഡയറക്ടര്‍മാരായ ഗോപകുമാര്‍, ഷുക്കൂര്‍ കോളിക്കര, സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജ്യോതി കുമാര്‍, ലതീഷ് കുമാര്‍, സജീവ് കുമാര്‍, നിഷാദ് മണങ്ങാട്, മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരള വിഷന്‍ ഉപഗ്രഹ ചാനല്‍ യാഥാര്‍ഥ്യമാകുന്നു
By
November 1, 2017 8:58 am