ആക്രമിക്കപ്പെട്ട നടിയുടെ പേര് സമൂഹമാധ്യമത്തില്‍ പരാമര്‍ശിച്ചെന്ന പരാതിയില്‍ നടന് അജു വര്‍ഗീസിനെ പോലീസ് അറസ്റ്റു ചെയ്തു. കളമശ്ശേരി സ്വദേശിയുടെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. തനിക്കെതിരെയുള്ള പരാതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അജു നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അജുവിനെ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വൈകുന്നേരം ഏഴ് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് അജുവിനെ ജാമ്യത്തില്‍ വിട്ടയച്ചു. ഐപിസി 228-എ വകുപ്പ് പ്രകാരമാണ് അജുവിനെതിരെ കേസെടുത്തത്. പരാതിയുമായി ബന്ധപ്പെട്ട് അജു നേരത്തേ സ്റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു.
നടിയുടെ പേര് പരാമര്‍ശിച്ച സംഭവത്തില്‍ നടന് അജു വര്‍ഗീസിനെ അറസ്റ്റു ചെയ്തു വിട്ടയച്ചു
By
August 30, 2017 6:37 am