ധ്യാന്‍ ശ്രീനിവാസന് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ഗൂഢാലോചനയുടെ ട്രെയിലര്‍ പുറത്തുവന്നു. തോമസ് കെ സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്, ഹരീഷ് കണാരന്, ശ്രീനാഥ് ഭാസി, മംമ്ത മോഹന്‍ദാസ്, നിരഞ്ജന അനൂപ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അജാസ് ഇബ്രാഹിം നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം ആദം വേള്‍ഡ് ഓഫ് ഇമാജിനേഷനാണ് .ചിത്രം നവംബര്‍ മൂന്നിന് തീയറ്ററുകളില്‍ എത്തും.