ഡോക് ലാം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ ആണ് ഇന്ത്യയ്ക്ക് ‘ഉപദേശം’ നല്‍കിയത്. ഡോക്ലാംമില് നിന്ന് ഇന്ത്യ പാഠമുള്‍ക്കൊള്ളണമെന്നും യീ പറഞ്ഞു.
കഴിഞ്ഞ ദിവസം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥന് കേണല്‍ വു ഖ്വിയാനും ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു. ഡോക്ലാം സംഭവത്തില്‍ നിന്ന് ഇന്ത്യ പാഠമുള്‍ക്കൊള്ളണമെന്നും അന്തരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍കൊള്ളണമെന്നും പറഞ്ഞ ഖ്വിയാന്‍ അതിര്‍ത്തില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യ ചൈനയോട് സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിയും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.