Home app

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.

മൂന്നു തീവ്രവാദികളാണ് സുരക്ഷാ ജീവനക്കാര്‍ നേരെ വെടിയുതിര്‍ത്തതെന്നാണ് സൂചന. തീവ്രവാദികള്‍ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് വെടിയുതിര്‍ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നു.

വെള്ളിയാഴ്ച, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പുല്‍വാമയില്‍ ഏറ്റമുട്ടല്‍ നടക്കുന്നത്. ജമ്മുവിലെ ആര്‍എസ് പുര സെക്ടറില്‍ ഉണ്ടായ പാക് ആക്രമണത്തിനിടെ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top