ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ഈ മാസം 30ന് തിരുവനന്തപുരത്ത് ചേരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ക്കുന്ന ഡിജിപിമാരുടെ യോഗത്തിന് മുന്നോടിയായാണ് യോഗം നടത്തുന്നത്.
ഐഎസ്, മാവോയിസ്റ്റ് ഭീഷണി എന്നിവ പ്രധാന ചര്‍ച്ചാ വിഷയമാകും. തീരദേശ സുരക്ഷ, കുറ്റാന്വേഷണത്തിലെ പരസ്പര സഹകരണം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.