Breaking News

പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ

ന്യുയോര്‍ക്ക്: പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. പുല്‍വാമ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാ സമിതി പാസ്സാക്കി.

ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം നടത്തിയവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും കണ്ടെത്തണമെന്നും കുറ്റക്കാരെ കണ്ടെത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങളോട് മറ്റ് അംഗരാജ്യങ്ങള്‍ സഹകരിക്കണമെന്നും 15 അംഗ രക്ഷാ സമിതി പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു .

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിന്റെ പേരും പ്രമേയത്തിലുണ്ട്. ചൈന ഉള്‍പ്പെടെയുള്ള സ്ഥിരാംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top