കാടിന് നടുവിലൂടെ കടന്ന് പോവുന്ന റോഡിന്റെ പണി ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് പൂഞ്ഞാറുകാരുടെ പ്രിയ നേതാവ് പി.സി ജോര്‍ജ്. അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ദുര്‍ഘടമായ ഒരു ചെറിയ റോഡിന്റെ പണിയാണ് പി.സി ജോര്‍ജ് ഏറ്റെടുത്ത് നിര്‍മാണം നടത്തി ഉദ്ഘാടനം ചെയ്തത്. കാടിന് നടുക്ക് കൂടെയുള്ള ടാറിങ്ങില്ലാതെ തകര്‍ന്ന് കിടന്ന ചെറിയ വഴിയായിരുന്നു അത്. ഇത് നന്നാക്കി കിട്ടാന്‍ ഏരുമേലി എട്ടാം വാര്‍ഡിലെ ഒരു കൂട്ടം ആളുകള്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെടുകയായിരുന്നു.
കാടിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് അറിയിച്ച വനം വകുപ്പ് അധികൃതരോട് ഏത് ഉദ്യോഗസ്ഥനായാലും പണി തടസ്സപ്പെടുത്തുന്നവന്റെ കാല് തല്ലി ഓടിക്കുമെന്ന് പറയുകയും പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒരു ബസും നല്കി. ബസ് ഓടിച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.