Home app

കല്‍പ്പറ്റയില്‍ മുപ്പത് ലക്ഷം രൂപ പിടികൂടി ; കുഴല്‍പ്പണമെന്ന് സംശയം

വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശിയെ പൊലീസ് പിടികൂടി. ബംഗലൂരുവില്‍ നിന്നും സ്വകാര്യ ബസില്‍ വയനാട്ടിലേക്ക് വന്ന കോഴിക്കോട് സ്വദേശി ജാഫറാണ് പൊലീസ് പിടിയിലായത്. രാവിലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബസില്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്.

എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. പണത്തിന് മതിയായ രേഖകള്‍ ഹാജരാക്കാന്‍ ജാഫറിന് സമയം നല്‍കുമെന്നും, ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top