പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആദം ജോണ്‍. ചിത്രത്തിനായി പൃഥ്വി ആലപിച്ച ഗാനം പുറത്തെത്തി. അരികില്‍ ഇനി ഞാന്‍ വരാം എന്ന മെലഡിയാണ് പൃഥ്വി ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ജിനു വി അബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ഭാവന, മിഷ്ഠി ചക്രബര്‍ത്തി എന്നിവരാണ് നായികമാര്‍. മണിയന് പിള്ള രാജു, രാഹുല്‍ മാധവ്, സിദ്ധാര്‍ത്ഥ് ശിവ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സ്കോട്ട്ലാന്റിലാണ് ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചത്.