ബാലാവകാശ കമ്മീഷന് നിയമന വിവാദവുമായി ബന്ധപ്പെട്ട് ക്രൂരമായ ആക്രമണമാണ് പ്രതിപക്ഷം തനിക്കുനേരെ നടത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഒരു സ്ത്രീയാണെന്ന പരിഗണനപോലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പരാമര്‍ശങ്ങള്‍ നീക്കിയ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് നീതിപൂര്‍വകമായ വിധിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രിക്കെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ വിമര്‍ശനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഡിവിഷന് ബെഞ്ച് നീക്കം ചെയ്തിരുന്നു.