Home app

വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലം പുറത്ത്

വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലം പുറത്ത്. പ്രതികളായ സി പി എം കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാല്‍ ഇവരെ കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും നുണപരിശോധനയില്‍ ലഭിച്ചിട്ടില്ല എന്നാണ് സൂചന. നുണപരിശോധന ഫലം കോടതിക്കും പോലീസിനും കൈമാറി.

എന്നാല്‍ ഇതിനിടെ പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിക്കാര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് ലെറ്റ് എന്നിവ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും പോലീസ് അറിയിച്ചു. പരാതിക്കാരായ വീട്ടമ്മയും, ഭര്‍ത്താവും യാതോരു വിധത്തിലും ഇപ്പോള്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിച്ചു. യുവതിയെ രണ്ടു വര്‍ഷം മുമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

എന്നാല്‍ ജയന്തന്‍ ഉപയോഗിച്ച ഫോണ്‍ പരിശോധനയ്ക്ക തന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പരാതിക്കാര്‍ സഹകരിക്കാന്‍ തയ്യാറാകാത്തതു കൊണ്ടു തന്നെ കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടാകും കേസ് കോടതിയിലെത്തുമ്പോള്‍ പോലീസ് സ്വീകരിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top