ബിഹാറില്‍ ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം പെണ്മക്കളെ വെടിവച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. റോഹ്താസ് ജില്ലയിലെ ബിക്രംഗഞ്ചിലായിരുന്നു സംഭവം. സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരന് ലളിത് സിംഗാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. 14 ഉം 12 ഉം വയസുള്ള കുട്ടികളെയാണ് കൊലപ്പെടുത്തിയത്.
കറിക്കത്തി ഉപയോഗിച്ച് ഭാര്യ ഗുഡിയ ദേവിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താനാണ് സിംഗ് ശ്രമിച്ചത്. എന്നാല്‍ ഇവര്‍ ഓടി അയല്‍വീട്ടില്‍ അഭയം പ്രാപിച്ചു. അയല്ക്കാരന് വാതില്‍ പൂട്ടിയതോടെ വീട്ടിലേക്ക് തിരിച്ചുപോയ സിംഗ് കുട്ടികളെ വെടിവച്ചു കൊല്ലുകയായിരുന്നു. കുട്ടികള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചുവീണു. വന്‍ സാമ്പത്തിക ബാധ്യതയുണ്ടായതിനെ തുടര്‍ന്ന് സിംഗ് വിഷാദരോഗത്തിന് അടിമയായിരുന്നതായി പൊലീസ് പറയുന്നു.