Home app

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന് പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ, മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ കരസേനാ വിഭാഗം മേജറായിരുന്ന ജനറല്‍. ജെയിംസ് ഗാര്‍സിയോപ്ലിന്‍ ആണ് പരാതിയേത്തുടര്‍ന്ന് വിചാരണ നേരിടുന്നത്. 1983നും 1989നും മധ്യേയുള്ള കാലയളവില്‍ ജെയിംസ് പെണ്‍കുട്ടിയെ നിരവധി തവണ പിഡിപ്പിച്ചെന്നാണ് പരാതി.

ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച് വിചാരണ നടക്കുകയെന്നാണ് വിവരം. അമേരിക്കന്‍ സൈനിക വിഭാഗം ഔദ്യോഗികമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിചാരണയ്ക്കു ശേഷം കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നതു വരെ ഇദ്ദേഹം നിരപരാധിയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

വിചാരണയ്ക്ക് മുന്നോടിയായി അദ്ദേഹത്തിനെതിരെ അവസാനവട്ട അന്വേഷണം കൂടി പൂര്‍ത്തിയാകേണ്ടതുണ്ട്. വിചാരണയ്ക്കു ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ സൈനിക ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജെയിംസിന് ലഭിച്ചിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും റദ്ദാക്കുമെന്നും ഇതിന് മുന്‍കാല പ്രാബല്യവും ഉണ്ടാകുമെന്നും അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top