Home app

മോദിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കലാകാരനു വധഭീഷണി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കലാകാരനു വധഭീഷണി. ആസാം സ്വദേശി നിതുപര്‍ണ രാജ് ബോംഗ്ഷിയണ് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വധഭീഷണി ഉയരുന്നെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്.

ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍. ഓഗസ്റ്റ് പതിനഞ്ചിനാണ് രാജ് ബോംഗ്ഷി കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലും തന്റെ വെബ്‌സൈറ്റിലും പോസ്റ്റ് ചെയതത്. ഇത് നിരവധി പേര്‍ വിവിധ മാധ്യമങ്ങളിലൂടെ ഷേയര്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് രാജ് ബോംഗ്ഷിക്കെതിരെ വധഭീഷണി ഉയര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top