ഹോട്ട് താരം സണ്ണി ലിയോണിന്റെ പുതിയ ഐറ്റം ഡാന്‍സ് പുറത്തെത്തി. സഞ്ജയ് ദത്ത് നായകനാകുന്ന ഭൂമി എന്ന ചിത്രത്തിലെ ഗാനമാണ് എത്തിയിരിക്കുന്നത്. ട്രിപ്പി ട്രിപ്പി എന്ന പാട്ടില്‍ അതീവ ഗ്ലാമറസായാണ് സണ്ണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സരയ്യ എഴുതിയ ഗാനത്തിന് സംഗീതം സച്ചിനും ജിഗറും ചേര്‍ന്ന ജോഡിയാണു നല്‍കിയത്. നേഹ കക്കാര്‍, ബെന്നി ദയാല്‍, ബ്രിജേഷ് ശാന്തില്യ, സന്ദീപ് സിങ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.