തെക്കന്‍ ചൈനയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് 10 പേര് മരിച്ചു. ഗ്വാംഗ്സി പ്രവിശ്യയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇവിടെ നിന്ന് 11,000ത്തിലേറെപ്പേരെ മാറ്റിപ്പാര്‍ച്ചു. ചൈനയില്‍ ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴ രണ്ടു ലക്ഷത്തോളം ആളുകളെയാണ് ദുരിതക്കയത്തിലാഴ്ത്തിയത്.
മഴയ്ക്കും വെള്ളപ്പൊക്കത്തിനുമൊപ്പമുണ്ടാകുന്ന കനത്ത കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം.