മന്ത്രി തോമസ് ചാണ്ടിയെ വിമര്‍ശിച്ചതിനു പിന്നാലെ എന്‍സിപിയില്‍ പ്രതികാര നടപടി. തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റത്തിനെതിരെ പാര്‍ട്ടി യുവജന ഘടകമായ എന്‍വൈസിയുടെ സംസ്ഥാന പ്രസിഡണ്ട് പ്രതികരിച്ചതിന് സംഘടനയുടെ സംസ്ഥാന കമ്മറ്റി എന്‍സിപി ദേശീയ നേതൃത്വം പിരിച്ചു വിട്ടു. എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് മുജീബാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്.
മുജീബ് ബോധപൂര്‍വ്വം സംഘടനക്കുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തിയെന്നും ഇതിനെതിരെയാണ് നടപടി സ്വീകരിച്ചതെന്നും എന്‍സിപി ദേശീയ സെക്രട്ടറി രാജീവ് ഝാ പറഞ്ഞു