ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എഞ്ചിന് വേര്‍പെട്ടു. തിരുവനന്തപുരത്താണ് സംഭവം. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. 2.35 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പെട്ട് ഓടിയത്. യാത്രയ്ക്കിടെ കോച്ചുകളുമായുള്ള ബന്ധം വേര്‍പെട്ട് എഞ്ചിന് തനിയെ ഓടിപോവുകയായിരുന്നു. അര കിലോമീറ്ററോളം എഞ്ചിനില്ലാതെ ട്രെയിന്‍ മുന്നോട്ട് പോയി.
ഈ സമയം കോച്ചുകളില്‍ വലിയ കുലുക്കവും ശബ്ദവും കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. പിന്നീട് ഉദ്യോഗസ്ഥരെത്തിയാണ് എഞ്ചിന് കൂട്ടിയോജിപ്പിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവം അറിഞ്ഞ് യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.