Home app

രാഷ്ട്രപതിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം ലഡാക്കിലേക്ക്

രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച ലഡാക്ക് സന്ദര്‍ശിക്കും. രാഷ്ട്രപതിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ലഡാക്ക് സെക്ടറിലെ സൈനികര്‍ക്ക് പ്രസിഡന്റ്‌സ്് കളേഴ്‌സ് ബഹുമതി നല്‍കുന്നതിനു വേണ്ടിയാണ് സന്ദര്‍ശനം. ചടങ്ങില്‍ കരസേനാ മേധാവി ബിപിന്‍ റാവത്തും പങ്കെടുക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി റാവത്ത് ഞായറാഴ്ച ലഡാക്കിലേക്ക് തിരിക്കും.

യുദ്ധത്തിന്റെയും സമാധാനത്തിന്റെയും കാലഘട്ടങ്ങളില്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രത്യേക സേവനങ്ങള്‍ക്ക് ഒരു യൂണിറ്റിനു നല്‍കുന്ന ബഹുമതിയാണ് പ്രസിഡന്റ്‌സ് കളേഴ്‌സ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top