തമിഴ്നാട് സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ റെയില്‍വെ പുറംമ്പോക്കിലെ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാനക്കാരിലേക്ക്. നഗരത്തിലെത്തുന്ന ഇതര സംസ്ഥാനക്കാരയ തൊഴിലാളികളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന അടുത്ത ബന്ധങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
ചിന്നസേലം സ്വദേശിയായ മുരുകേശന് എന്ന ഗൗരി (35) ആണ് കഴിഞ്ഞ ദിവസം ആലുവ റെയില്‍വെ സ്റ്റേഷനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട രണ്ടു പേരെ ആലുവ ഈസ്റ്റ് പോലീസ് വ്യാഴാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
വര്‍ഷങ്ങളായി കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന മുരുകേശന് നഗരത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തമ്പടിച്ചിരുന്ന സംഘത്തില്‍പ്പെട്ടയാളായിരുന്നു. റെയില്‍വെ ട്രാക്കിന് സമീപത്തെ സമൂഹവിരുദ്ധരുടെ താവളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കുരുക്ക് മുറുകിയ നിലയിലായിരുന്നു മൃതദേഹം