Home app

എന്‍ജിന്‍ തകരാറ്; ഇന്‍ഡിഗോയുടെ 13 വിമാനങ്ങള്‍ റദ്ദാക്കി

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ 13 വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ബസ് നിയോ എയര്‍ക്രാഫ്റ്റിലെ എന്‍ജിനുകള്‍ക്കാണ് തകരാര്‍ കണ്ടെത്തിയത്. 84 സര്‍വീസുകള്‍ ഇതുമൂലം തടസ്സപ്പെടും.

എന്‍ജിനുകളില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയ്ക്കും ഗോ എയറിനും എയര്‍ബസ് വിമാനങ്ങള്‍ വില്‍ക്കുന്നില്ല. യുണൈറ്റഡ് ടെക്‌നോളജീസിന്റെ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നിയാണ് എന്‍ജിന്‍ നിര്‍മിക്കുന്നത്. എന്‍ജിനുകളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നി ഇന്‍ഡിഗോയ്ക്ക് ഈമാസാദ്യം നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍ കിട്ടിയ പണമെത്രയെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

അതേസമയം, എന്‍ജിനുകള്‍ ഒരു വര്‍ഷം പോലും കഴിയാതെ നശിക്കുന്നതില്‍ ഇന്‍ഡിഗോ ആശങ്ക രേഖപ്പെടുത്തി. ഒട്ടേറെ വിമാനങ്ങളുടെ എന്‍ജിനുകള്‍ മാറ്റേണ്ടതായിട്ടുണ്ട്. ഇവയ്‌ക്കൊന്നും ആവശ്യമായ സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. വിമാനത്തിന്റെ സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നതില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് അദിത്യ ഘോഷ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top