വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാട്ടിയത് കടുത്ത അവഗണന. മെഡിക്കല്‍ കോളേജില്‍ 15 വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി.
പ്രവര്‍ത്തന സജ്ജമായ 15 വെന്റിലേറ്ററുകളും പ്രവര്‍ത്തനക്ഷമമല്ലാത്ത 19 വെന്റിലേറ്ററുകളും ഉണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മൊഴി. ഇതോടെ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പ്രതിസ്ഥാനത്തായി.