വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ചട്ടം ലംഘിച്ചത് അടക്കമുള്ള കേസുകളില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം സിബിഐക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്കി. ഈ മാസം 23ന് ഹാജരാകാനാണഅ നിര്‍ദേശം. ഹാജരാകുന്ന സമയത്ത് സംരക്ഷണം വേണമെന്നും അഭിഭാഷകനേയും ഒപ്പം നില്ക്കാന് അനുവദിക്കണമെന്നും കാര്‍ത്തി അഭ്യര്‍ഥിച്ചു.
ചീഫ് ജസ്റ്റിസ് സെഎസ് ഖേഹര്‍, ജസ്റ്റിസ് വൈഡി ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കാര്‍ത്തിക്കെതിരായ ലൂക്ക് ഔട്ട് നോട്ടീസ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കാര്‍ത്തിക്കെതിരായ സിബിഐയുടെ എഫഅഐആര് റദ്ദാക്കണമെന്ന കാര്‍ത്തിയുടെ ആവശ്യം പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്കി.