Film News

ആദ്യം ഇതൊക്കെ പഠിച്ചിട്ട് വേണം മറ്റുള്ളവരെ അധിക്ഷേപിക്കാന്‍; തന്നെ പഴിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര

സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞതിന് തന്നെ പഴിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര. കുറ്റം പറഞ്ഞ ആരാധകര്‍ക്ക് ഇന്ത്യന്‍ പതാക ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കേണ്ടതെന്നും ഫ്‌ലാഗ് കോഡും മനസ്സിലാക്കി കൊടുക്കുകയാണ് പ്രിയങ്ക.

ദേശീയ പതാകയെ അപമാനിക്കുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ തന്നെ മനസ്സിലാകുമെന്ന് പ്രിയങ്ക പറയുന്നു. ഇന്റര്‍നെറ്റില്‍ ഒന്ന് ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ പ്രിയങ്ക ദേശീയ പതാകയെ അവഹേളിച്ചിട്ടില്ലെന്ന് ആര്‍ക്കും മനസ്സിലാക്കാം. ആദ്യം ഇതൊക്കെ പഠിച്ചിട്ട് വേണം മറ്റുള്ളവരെ അധിക്ഷേപിക്കാന്‍.

പ്രിയങ്ക കഴുത്തില്‍ ചുറ്റിയ ദുപ്പട്ട ദേശീയ പതാക അല്ലെന്ന് ആദ്യം അറിയുക. ദേശീയ പതാകയുടെ നടുവില്‍ അശോക ചക്രം ഉണ്ടാവും. ഇതില്‍ അശോക ചക്രം ഇല്ല. കുങ്കുമ നിറവും പച്ചയും വെള്ളയും ചേര്‍ന്നാല്‍ ദേശീയ പതാകയാവില്ലെന്ന് പ്രിയങ്ക പറയുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ദേശീയ പതാകയെ അപമാനിക്കുന്നതെന്ന് അറിയാമോ? ഫ്‌ലാഗ് കോഡില്‍ ഇതെല്ലാം വ്യക്തമായി പറയുന്നുണ്ട്. ഖാദി തുണിയിലോ ഹാന്‍ഡ് സ്പണ്‍ മെറ്റീരിയലോ അല്ലാത്ത തുണികളില്‍ നിര്‍മ്മിച്ച കൊടികള്‍ ഉപയോഗിക്കുന്നത് തന്നെ നിയമ വിരുദ്ധമാണ്. ഇങ്ങനെ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അപ്പോള്‍ ഒന്ന് ഓര്‍ത്തു നോക്കൂ, പ്ലാസ്റ്റിക്കിലും നൈലോണിലും ഷിഫോണിലും തീര്‍ത്ത കൊടികള്‍ എത്ര പേരാണ് ഉപയോഗിക്കുന്നത്. ഇവരെല്ലാവരും ശിക്ഷിക്കപ്പെടേണ്ടവരല്ലേ.

ദേശീയ പതാക ഉയര്‍ത്തുന്നതിനും രീതികളുണ്ട്. ഒരു കാരണ വശാലും പതാക മുകളില്‍ നിന്നും താഴേയ്ക്ക് ഉയര്‍ത്താന്‍ പാടില്ല. മുകളില്‍ കുങ്കുമവും താഴെ പച്ചയുമായി വേണം ഉയര്‍ത്താന്‍. ഐസിസി വുമണ്‍സ് വേള്‍ഡ് കപ്പില്‍ അക്ഷയ് കുമാര്‍ തല തിരിച്ച് ഉയര്‍ത്തിയ പതാക ചൂണ്ടിക്കാണിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ എങ്കില്‍ ആദ്യം അക്ഷയ് കുമാറിനെ പിടിച്ച് അകത്തിടൂ.

ആരൊക്കെയാണ് കാറിന്റെ ബമ്പറിലോ ഹെഡ്ലൈറ്റിന് അടുത്തായോ കൊടി വയ്ക്കാത്തത്. ഇങ്ങനെ ചെയ്യുന്നവര്‍ വീണ്ടും പതാകയെ അപമാനിക്കുകയാണ്. ഇങ്ങനെ പതാക വയ്ക്കുന്നതിന് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍ തുടങ്ങി കുറച്ച് പേര്‍ മാത്രം അനുഭവിക്കുന്നതാണ്. ഇത് നിങ്ങള്‍ ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടണം. ഇങ്ങനെയൊക്കെ നമ്മുടെ രാജ്യത്ത് നിയമം ഉണ്ടെന്നിരിക്കെ വെറും ഒരു ദുപ്പട്ട ഉപയോഗിച്ചതിന് തന്നെ ക്രൂശിക്കാന്‍ ആരും വരേണ്ടെന്നും പ്രിയങ്ക പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top