വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ച തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മുരുകന്റെ ഭാര്യയുടേയും കുട്ടികളുടേയും പേരില്‍ ബാങ്കില്‍ പണം നിക്ഷേപിക്കും. ഈ പണത്തിന്റെ പലിശ മാസം തോറും മുരുകന്റെ കുടുംബത്തിന് ലഭിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നടപടി.
മുരുകന്റെ കുടുംബം നേരത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തിയാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. കുടുംബത്തിന് വീടുവച്ചു നല്‍കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉറപ്പ്് നല്‍കിയിരുന്നു.