Home app

പള്‍സര്‍ സുനിയെ ഇന്ന് വിയ്യൂരിലേക്ക് മാറ്റും

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റും. പ്രതിയുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റം. തന്നെ കാക്കനാട് സബ് ജയിലില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുനി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സുനിയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും രഹസ്യമൊഴി നല്‍കി തിരിച്ചെത്തിയാല്‍ മര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സുനി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ആലുവ സബ് ജയിലിലേക്ക് മാറ്റണമെന്ന് സുനിയുടെ അഭിഭാഷകനും സുനിയും അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്റ് കാലാവധി ഈ മാസം 30 വരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലും സുനിയുടെ റിമാന്റ് കഴിഞ്ഞ ദിവസം നീട്ടിയിട്ടുണ്ട്. എറണാകുളം സി.ജെ.എം കോടതിയാണ് റിമാന്റ് നീട്ടിയിരിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല. കേസില്‍ ഉള്‍പ്പെട്ട മാഡം ആരെന്ന് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുനിയെ കോടതിയില്‍ ഹാജരാക്കേണ്ടെന്ന നിലപാട് പൊലീസ് സ്വീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top