Home app

കമല്‍ഹാസന് മാനസിക രോഗമെന്ന് തമിഴ്‌നാട് മന്ത്രി

എടപ്പാടി കെ പളനി സ്വാമി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതിയാരോപണം ഉയര്‍ത്തുന്ന കമല്‍ഹാസന് മറുപടിയുമായി തമിഴ്‌നാട് റവന്യു മന്ത്രി ആര്‍ബി ഉദയകുമാര്‍. കമല്‍ഹാസന് മാനസിക രോഗമാണ് . ഇതാണ് തങ്ങളുടെ നിഗമനമെന്നും ഉദയകുമാര്‍ പരിഹസിച്ചു.

സ്വാതന്ത്ര്യദിനസന്ദേശത്തില്‍ കമല്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു. അഴിമതി നിറഞ്ഞ സര്‍ക്കാറിനെ നയിക്കുന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ രാജി ആരും ആവശ്യപ്പെടാത്തത് എന്താണെന്നും കമല്‍ ചോദിച്ചിരുന്നു. ഗോരഖ്പൂര്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനമൊഴിയണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top