Home app

നെറ്റ് പരീക്ഷയ്‌ക്കൊരുങ്ങാം

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങളോടെ അടുത്ത ‘യു.ജി.സി. നെറ്റ്’ പരീക്ഷ നവംബര്‍ അഞ്ചിന് നടക്കും. സി.ബി.എസ്.ഇയാണ് പരീക്ഷനടത്തുന്നത്.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പരീക്ഷയെഴുതിയവരെയും ഫൈനല്‍ പരീക്ഷയെഴുതാന്‍ പോകുന്നവരെയും പരിഗണിക്കും. ജെ.ആര്‍.എഫിന് പ്രായം 2017 നവംബര്‍ ഒന്നിന് 28 വയസ്സ് കവിയരുത്. അസിസ്റ്റന്റ് പ്രൊഫസര്‍ എലിജിബിലിറ്റി ടെസ്റ്റിന് പ്രായപരിധിയില്ല. അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ മൂന്നാംവാരം അപ്ലോഡ് ചെയ്യും.

പരീക്ഷ

ഒബ്ജക്ടീവ് മാതൃകയില്‍ മൂന്ന് പേപ്പര്‍. പേപ്പര്‍-I രാവിലെ 9.30 മുതല്‍ 10.45 വരെ. 50 ചോദ്യം, 100 മാര്‍ക്ക്. പേപ്പര്‍-II 11.45 മുതല്‍ 12.30 വരെ. 50 ചോദ്യം, 100 മാര്‍ക്ക്. പേപ്പര്‍-III 2 മുതല്‍ 4.30 വരെ. 75 ചോദ്യം, 150 മാര്‍ക്ക്. ടെസ്റ്റ് തുടങ്ങുന്നതിന് രണ്ടരമണിക്കൂര്‍മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. പേപ്പര്‍-I എല്ലാവര്‍ക്കും പൊതുവായിട്ടുള്ളതും അധ്യാപന-ഗവേഷണ അഭിരുചി വിലയിരുത്തുന്ന വിധത്തിലുമാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ അധികരിച്ചുള്ള ചോദ്യങ്ങളാവും പേപ്പര്‍-II, III എന്നിവയിലുണ്ടാവുക.

യോഗ്യതനേടുന്നതിന് ജനറല്‍ കാറ്റഗറിയില്‍പ്പെടുന്നവര്‍ മൂന്ന് പേപ്പറിനുംകൂടി മൊത്തം 40 ശതമാനം മാര്‍ക്ക് നേടണം. ഒ.ബി.സി. നോണ്‍ ക്രീമിലെയര്‍, പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ക്ക് 35 ശതമാനം മതി. വിഷയാധിഷ്ഠിതവും കാറ്റഗറി അധിഷ്ഠിതവുമായി ജെ.ആര്‍.എഫ്., അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതാ മെറിറ്റ് ലിസ്റ്റുകള്‍ തയ്യാറാക്കും.

പരീക്ഷാഘടനയിലും യോഗ്യതനേടാനാവശ്യമായ മാര്‍ക്കിലും ചെറിയ മാറ്റങ്ങള്‍വരുത്തി. പരീക്ഷാഫീസ് വര്‍ധിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആധാര്‍ നമ്പര്‍ വേണം. യു.ജി.സി. നെറ്റ് സ്‌കോര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ റിക്രൂട്ട്മെന്റിനു മാനദണ്ഡമാവും. ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ റിക്രൂട്ട്മെന്റിന് മാനേജ്മെന്റ് വിഷയത്തില്‍ ‘നെറ്റ്സ്‌കോര്‍’ മാനദണ്ഡമാക്കി വിജ്ഞാപനമിറക്കി.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) അസിസ്റ്റന്റ് പ്രൊഫസര്‍ അര്‍ഹാതനിര്‍ണയത്തിനുമാണ് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നടത്തുന്നത്. 91 നഗരങ്ങളിലായി 84 വിഷയങ്ങളിലാണ് പരീക്ഷ.

അപേക്ഷ ഓണ്‍ലൈനായി www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. 84 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ.

പരീക്ഷാഫീസ്

ജനറല്‍ കാറ്റഗറി-1000 രൂപ. ഒ.ബി.സി. നോണ്‍ ക്രീമിലെയര്‍-500 രൂപ. പട്ടികജാതി/വര്‍ഗം ഭിന്നശേഷിക്കാര്‍-250 രൂപ. സര്‍വീസ് ടാക്‌സും നല്‍കണം. അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് സെപ്റ്റംബര്‍ 19 മുതല്‍ 25 വരെ സമയം ലഭിക്കും. ഫീസ് അടച്ചുകഴിഞ്ഞുള്ള അപേക്ഷയുടെ സ്റ്റാറ്റസ് വെബ്സൈറ്റില്‍ അറിയാം. കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി കൈവശം കരുതണം. ഹാര്‍ഡ് കോപ്പിയോ രേഖകളോ സി.ബി.എസ്.ഇക്ക് അയക്കേണ്ടതില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top